സ്കൂളിലെ ജീവനക്കാരിയുടെ കല്യാണത്തിനെത്തി, കൂട്ടുകാർ നോക്കി നിൽക്കെ 14 കാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

Published : Apr 26, 2025, 07:36 PM IST
സ്കൂളിലെ ജീവനക്കാരിയുടെ കല്യാണത്തിനെത്തി, കൂട്ടുകാർ നോക്കി നിൽക്കെ 14 കാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

Synopsis

സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാ‌ർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ തോമസാണ് (14) മരിച്ചത്. ഇന്ന് രാവിലെ 10.15ന് നെടുമുടി ചേന്നംങ്കരിയിലെ കളരിക്കൽ കുളിക്കടവിലായിരുന്നു അപകടം. സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ പ്രദേശവാസികളടക്കം നിരവധിപേർ കടവിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി. പിന്നീട്  തകഴി ഫയർ ഫോഴ്സ് യൂനിറ്റെത്തി നടത്തിയ തെരച്ചിലിൽ ഉച്ചക്ക് ഒന്നിന്  മൃതദേഹം കണ്ടെത്തി. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മിഖിൽ നെടുമുടിയിലെത്തിയത്. 

കഴിഞ്ഞവർഷം കായംകുളത്ത് നടന്ന ജില്ലാകലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു.  പ്രകൃതിയും ആവാസവ്യവസ്ഥയും പ്രമേയമാക്കി ‘കൂടെവിടെ’ എന്ന നാടകത്തിൽ കാക്കയായി വേഷമിട്ട് മിഖിൽ തത്തംപള്ളി സെന്‍റ് മൈക്കിൾസ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ഫുട്ബോൾ താരവുമായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Read More : പാലക്കാടുകാരായ 2 യുവാക്കൾ, കെഎസ്ആർടിസി ബസായതിനാൽ സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിൽ പിടിവീണു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങൾ എന്നെ ഇങ്ങനെയാകും അല്ലെ കാണാൻ ആഗ്രഹിക്കുന്നത്', പൊട്ടിക്കരഞ്ഞ് മായാ വി, പിന്നാലെ ട്വിസ്റ്റ്; വിമർശക‍ർക്ക് മറുപടി
സൈറൺ ഇട്ട് ഫയർഫോഴ്സ് വാഹനം പായുന്നത് കാണാൻ കൊതി, പതിവായി 101ൽ വിളിക്കും, ഒടുവിൽ കണ്ടെത്തി; 2025 ൽ ഫയർഫോഴ്സിന്‍റെ ഫേക്ക് കോൾ ലിസ്റ്റ് പൂജ്യം