vuukle one pixel image

ഐപിഎല്‍ ചരിത്രത്തിലാദ്യമായി 300 റണ്‍സ് ഇന്ന് പിറക്കുമോ? സണ്‍റൈസേഴ്സിന്‍റെ സാധ്യതകള്‍

Web Desk  | Published: Apr 3, 2025, 3:31 PM IST

ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സ്. ടീം ജയിക്കുകയും ചെയ്തു. അന്ന് ക്രിക്കറ്റ് ആരാധകരെല്ലാം ഒരു കാര്യം മനസില്‍ കുറിച്ചു. ഇങ്ങനെ പോയാല്‍ അടുത്ത മത്സരത്തില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 300 അടിക്കും. എന്നാല്‍ തൊട്ടടുത്ത കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 190 റണ്‍സിലൊതുങ്ങി. ഡല്‍ഹി ക്യാപ്റ്റല്‍സിനോട് 163 മാത്രം. ഈ രണ്ട് കളിയിലും സണ്‍റൈസേഴ്സ് തോറ്റു. എന്നുവരും സണ്‍റൈസേഴ്സും ആരാധകരും സ്വപ്‌നം കണ്ട ആ ബിഗ്‌ ടോട്ടല്‍, 300 റണ്‍സ്. ഇന്നുണ്ടാകുമോ?