സുനിത വില്യംസ് അടക്കം ഭാഗമായ ക്രൂ 9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. ഇതിനുശേഷമായിരിക്കും മടക്കയാത്ര ആരംഭിക്കുക.
ന്യൂയോര്‍ക്ക്: സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ -9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും.
തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്. ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.
നന്ദി ഡോണ്‍ പെറ്റിറ്റ്! ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത് ഇങ്ങനെയാണ്, അവിശ്വസനീയ കാഴ്ച
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാരൻ കസ്റ്റഡിയിൽ