ഒരു നിമിഷത്തെ അശ്രദ്ധ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മലക്കം മറിഞ്ഞ് കാർ, മുന്നറിയിപ്പ് വീഡിയോയുമായി പൊലീസ്

അശ്രദ്ധമായി വാഹനമോടിക്കുന്നതും അപകടകരമായ ഡ്രൈവിങ്ങും ഗുരുതരമായ കുറ്റമാണ്. കനത്ത പിഴ ഉൾപ്പെടെ ലഭിച്ചേക്കാം. 

video footage of reckless driver flips car in high speed crash

അബുദാബി: അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. വാഹനം പിടിച്ചെടുക്കുകയും ചെയ്യും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും. 

മോണിറ്ററിങ് ആന്‍ഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ അബുദാബി പൊലീസ് നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി അധികൃതര്‍ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി ഒരു കാര്‍  സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ഘട്ടത്തിൽ, മുന്നിലുള്ള ഒരു കാറിനും തൊട്ടടുത്ത ലെയിനിൽ മറ്റൊരു കാറിനും ഇടയിലൂടെ ഈ കാര്‍ ഓടിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കണക്കുകൂട്ടൽ തെറ്റുകയും ഇതിന്റെ ഫലമായി മുൻവശത്തെ വാഹനവുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാഹനം മറിയുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

Read Also -  ലൈവ് സര്‍ക്കസ് പ്രകടനത്തിനിടെ സിംഹത്തിന്‍റെ അപ്രതീക്ഷിത ആക്രമണം, ഗുരുതര പരിക്കേറ്റ് പരിശീലകൻ, ഇടത് കൈ മുറിച്ചു

| بثت وبالتعاون مع مركز التحكم والمتابعة ضمن مبادرة " " فيديو لحادث بسبب قيادة سائق لمركبة بطيش وتهور وتعريض حياته وحياة الآخرين للخطر والانحراف المفاجئ .

التفاصيل :https://t.co/eaxRP4kzjG pic.twitter.com/x1N4ZUz1zh

— شرطة أبوظبي (@ADPoliceHQ)
vuukle one pixel image
click me!