
ഒരു കീ ചെയിൻ ഒരു പുത്തൻ ഫോർഡ് മസ്താംഗ് ജി.ടി.പിയിലേക്കുള്ള ഭാഗ്യം തുറന്നാലോ? അതിശയമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇത് കളിയല്ല, കാര്യമാണ്. ഖത്തറിൽ ഓൺലൈൻ ഷോപ്പിങ്ങിൽ ഭാഗ്യവർഷത്തിന്റെ പുതിയ അധ്യായം തുറന്ന "മെഗാ ഡീൽസ്" ആണ് ഈ സമ്മാനം നൽകുക.
ഫോർഡ് മസ്താംഗ് ജി.ടി.പിയുടെ ഡ്രൈവിങ് സീറ്റിലേക്കുള്ള നിങ്ങളുടെ യാത്ര സിംപിളാണ്. മെഗാ ഡീൽസിന്റെ വെബ്സൈറ്റിൽ എത്തുക, വെറും 75 ഖത്താറി റിയാൽ മുടക്കി കീ ചെയിനോ, ലെതർ വെയ്സ്റ്റ് ബാഗോ വാങ്ങുക. ഭാഗ്യം നിങ്ങളുടെ ഒപ്പമുണ്ടെങ്കിൽ, ജൂൺ 17-ന് നടക്കുന്ന സുതാര്യമായ ലൈവ് ഡ്രോയിൽ കീ ചെയിനിൽ നിങ്ങളുടെ സ്വന്തം ഫോർഡ് മസ്താംഗിന്റെ താക്കോൽ തൂക്കാം.
വ്യത്യസ്തമായ ഉൽപ്പന്നങ്ങളും വാങ്ങാം, അവ തരുന്ന കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും സ്വന്തമാക്കാം. അതാണ് മെഗാ ഡീൽസിന്റെ ഗ്യാരണ്ടി. ഈ ഉറപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത് മെഗാ ഡീൽസിന് പിന്നിലുള്ള മൈ ക്യൂ ട്രേഡിങ്&അഡ്വർടൈസിങ് ഗ്രൂപ്പ് (My Q Trading & Advertising) ആണ്. മേഖലയിൽ പരസ്യം, പബ്ലിക് റിലേഷൻസ്, മീഡിയ പ്രൊഡക്ഷൻ തുടങ്ങിയ സേവനങ്ങളിൽ മുൻപന്തിയിലുള്ള മൈ ക്യൂ ട്രേഡിങ്&അഡ്വർടൈസിങ് ഗ്രൂപ്പ് വർഷങ്ങളുടെ വിശ്വാസ്യതയുള്ള സ്ഥാപനമാണ്.
ഫോർഡ് മസ്താംഗ് കാർ മാത്രമല്ല വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ. ഇത് മെഗാ ഡീൽസ് നൽകുന്ന നിരവധി സമ്മാനങ്ങളിൽ ഒന്ന് മാത്രമാണ്. 25 ലക്ഷം വരെ ഖത്താറി റിയാൽ ക്യാഷ് പ്രൈസ് നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ വെറും 100 ഖത്താറി റിയാൽ മുടക്കി നോട്ട്ബുക്ക് വാങ്ങാം. ഹാർഡ് കവറോട് കൂടിയ ഒരു സ്റ്റൈലൻ നോട്ട്ബുക്കിലൂടെ അഞ്ച് ക്യാഷ് പ്രൈസുകളിലായി 25 ലക്ഷം ഖത്താറി റിയാൽ വരെ നേടാം. അല്ലെങ്കിൽ ഒരു സ്റ്റൈലിഷ് ടോട്ട് ബാഗ് വാങ്ങാം. ഈ രണ്ട് ഉൽപ്പന്നങ്ങളിലൂടെ ജൂൺ 17-ന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി നേടാനാകുക 10 ലക്ഷം റിയാലാണ്. രണ്ടാം സമ്മാനം 5 ലക്ഷം റിയാൽ, മൂന്നാം സമ്മാനം ഒരു ലക്ഷം റിയാൽ. മുകളിലെ സമ്മാനങ്ങളെല്ലാം ഓരോ വിജയികൾക്കാണെങ്കിൽ ഈ സീരിസിലെ നാലാം സമ്മാനമായ 5000 റിയാൽ നൂറു പേർക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനം 400 പേർക്ക് 1000 റിയാൽ വീതം. അതായത് ഒരു നോട്ട്ബുക്ക് വാങ്ങുന്നതിലൂടെ കുറഞ്ഞത് പത്തിരിട്ടി മൂല്യം നിങ്ങളുടെ പോക്കറ്റിലേക്ക് തന്നെ തിരികെ വരുത്താം.
സ്വർണ്ണമാണ് നിങ്ങൾ ആഗ്രഹിക്കുന്ന സമ്മാനമെങ്കിൽ അതിലേക്ക് എത്താനും പല വഴികളുണ്ട്. ഒരു കിലോഗ്രാം സ്വർണ്ണം സമ്മാനമായി ലഭിക്കാൻ നാല് ഉൽപ്പന്നങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാം. 35 ദിർഹം മുടക്കി ഒരു ഗോൾഡൻ പേന, സിൽവർ പേന, ആറ് പെൻസിലുകളുടെ ഒരു സെറ്റ്, മൂന്ന് കറുത്ത തടികൊണ്ടുള്ള കോസ്റ്ററുകളെ സെറ്റ് എന്നിവ വാങ്ങാം. ജൂൺ 17-ന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഒരാൾക്ക് സ്വർണ്ണത്തിളക്കം ഉറപ്പ്.
ഖത്തറിന് പുറത്തുള്ളവർക്ക് കാർ അല്ലെങ്കിൽ ഒരു കിലോഗ്രാം സ്വർണ്ണം എന്നിവ നേടാനായാൽ തുല്യമായ ക്യാഷ് പ്രൈസാകും ലഭിക്കുക.
ഏപ്രിൽ ആദ്യവാരം പ്രവർത്തനം തുടങ്ങിയ മെഗാ ഡീൽസ്, നിങ്ങളുടെ ഓരോ പർച്ചേസും ഉറപ്പുള്ള സമ്മാനങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോം ആണ്. ഖത്തറിൽ ഇ-കൊമേഴ്സ് മേഖലയിൽ ഒരു പുത്തൻ ചുവടുവെപ്പു കൂടെയാണ് മെഗാ ഡീൽസ്. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനൊപ്പം ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുന്ന സമ്മാനങ്ങൾ കൂടെ നൽകുന്നതോടെ മെഗാ ഡീൽസ് കൂടുതൽ മെച്ചപ്പെട്ട ഷോപ്പിങ് അനുഭവം നൽകുന്നു. റിവാർഡുകളിലൂടെ ഉപയോക്താക്കൾക്ക് അവർ മുടക്കുന്ന തുകയ്ക്ക് എപ്പോഴും പുതിയ സാധ്യതകൾ നൽകുകയാണ് ഈ പ്ലാറ്റ്‍ഫോം.
ഓൺലൈൻ പർച്ചേസുകൾക്ക് കൂടുതൽ റിവാർഡുകൾ നൽകി ഉപയോക്താക്കൾക്ക് അധിക മൂല്യവും സൗകര്യവും നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മെഗാ ഡീൽസിന്റെ വർണ്ണാഭമായ ലോഞ്ച് ചടങ്ങിൽ മൈ ക്യൂ ട്രേഡിങ്&അഡ്വർടൈസിങ് പങ്കാളി താരിഖ് ഹുസൈൻ അൽ ഖലാഫ് പറഞ്ഞു.
ഖത്തർ വിപണിയിൽ പുതിയ ആശയങ്ങളിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് മെഗാ ഡീൽസിന്റെ ശ്രമം. രാജ്യത്തിന്റെ വളരുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവനയും കൂടെയാകും ഈ വിപ്ലകരമായ പുതിയ പ്ലാറ്റ്ഫോം. 2029 ആകുമ്പോഴേക്ക് വൻ കുതിച്ചു ചാട്ടമാണ് ഖത്തർ ഡിജിറ്റൽ കൊമേഴ്സ് വിപണിയിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ വലിയ ചാലകശക്തിയായി മാറാൻ മെഗാ ഡീൽസിന് കഴിയുമെന്നാണ് മെഗാഡീൽസ് ഖത്തർ ഡയറക്ടർ ഫായിസ് ചൗളിന്റെ ഉറച്ച പ്രതീക്ഷ.
സുതാര്യത, സത്യസന്ധത, കൃത്യമായ മാർഗരേഖകൾ എന്നീ മൂന്ന് ആദർശങ്ങളാണ് മെഗാ ഡീൽസിന്റെ അടിത്തറ. ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത് എന്നത് ഉപയോക്താക്കൾക്ക് മെഗാ ഡീൽസിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കുന്നു. സൗകര്യപ്രദമായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ വെബ്സൈറ്റിനൊപ്പം മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്. ഉപയോക്തൃ കേന്ദ്രീകൃതമായ പ്ലാറ്റ്ഫോം വളരെ എളുപ്പത്തിൽ ഉപയോഗിക്കാം. വളരെ സുരക്ഷിതമായി ഇടപാടുകൾ നടത്താം, സംശയങ്ങൾക്കും പിന്തുണയ്ക്കും അതിവേഗ സഹായസംവിധാനവും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam