കൊല്ലം ആയൂർ സ്വദേശി പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം പെരുങ്ങല്ലൂർ, ആയൂർ മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്. കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. കുവൈത്തിലെ എൻബിടിസി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യ: ആനി പ്രസാദ്. മക്കൾ: അലൻ (യുഎസ്എ), ഫാന്റിൻ (കാനഡ) മരുമക്കൾ: ശീതൾ, സിനി, ചെറുമകൻ: ഹെൻറി.
read more: നാട്ടിൽ പോയിട്ട് രണ്ട് വർഷം, വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു