തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാനും ദൂരക്കാഴ്ച തടസ്സപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്.
നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും ക്രമേണ പൊടി അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്നും വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങും.
Read Also - പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതി ഇനി ഇരട്ടി ഫീസ് നൽകണം; പരിഷ്കരിച്ച ഉത്തരവ് പുറത്തിറങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം