
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ പാലക്കാട് ആലത്തൂർ സ്വദേശി അർഷാദ് (26) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായത്. ലുലു മെസ്സില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - 314 യാത്രക്കാരുമായി പറന്ന വിമാനം, സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, ഉടനടി എമർജൻസി ലാൻഡിങ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam