പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. 13 വര്‍ഷത്തോളമായി ഖത്തറിലായിരുന്നു. 

malayali expatriate died in an accident in qatar

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ​കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 47 വയസായിരുന്നു. 

13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി തിരിച്ചു വരുംവഴി ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ആയ ശ്രീദേവി ജോയ് ആണു ഭാര്യ. ശ്രീദേവി ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്നു.

Latest Videos

Read Also - സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ചു, മലയാളിക്ക് ദാരുണാന്ത്യം

വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിൻ്റെയും തങ്കമ്മയു ടേയും മകനാണ്. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!