ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ അമീർ

Published : Apr 22, 2025, 05:20 PM ISTUpdated : Apr 22, 2025, 05:22 PM IST
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ അമീർ

Synopsis

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ റോമൻ കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെ അമീര്‍ അനുശോചനം അറിയിച്ചു. 

ദോഹ: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. റോമൻ കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനാണ് അമീർ അനുശോചന സന്ദേശം അയച്ചത്.

ഖത്തർ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ള്ള ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഖത്തർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി എ​ന്നി​വരും ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വിയോഗത്തിൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. സ​മാ​ധാ​ന​ത്തി​നും നീ​തി​ക്കും വേ​ണ്ടി സ​മ​ർ​പ്പി​ച്ച ജീ​വി​ത​മാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടേ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 

Read Also - മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം