10 കോടിയാണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം.
പാലക്കാട്: എട്ട് ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ സമ്മർ ബമ്പറിന്റെ വിജയി എത്തി. തമിഴ്നാട് സേലം സ്വദേശിയാണ് ഭാഗ്യശാലി. 10 കോടിയാണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാഗ്യശാലി പാലക്കാടുള്ള ഏജൻസിയിൽ ടിക്കറ്റുമായി എത്തി. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും ഇയാൾ പറഞ്ഞു.
ധനലക്ഷ്മി എന്ന പേരിൽ 180 ലോട്ടറി എടുത്ത ഏജൻ്റ് പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയിലെത്തി ഭാഗ്യവാനെ വെളിപ്പെടുത്തുക ആയിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് ഭാഗ്യം തുണച്ച ലോട്ടറിയുടെ പകർപ്പുമായി ഏജൻ്റ് പാലക്കാട്ടെത്തിയത്. അടുത്തദിവസം തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറുമെന്നാണ് വിവരം. അറുചാമി എന്നയാളാണ് കിങ് സ്റ്റാർ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്തതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
ഏപ്രില്‍ 2നാണ് ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. SG 513715 എന്ന നമ്പറിന് ആയിരുന്നു ഭാഗ്യം. പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക എന്നാണ് ഏജന്റുമാർ പറയുന്നത്.
Kerala Lottery : ഇന്ന് 80 ലക്ഷം കയ്യിലെത്തും; അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം ഇത്തവണ 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..