വടക്കഞ്ചേരിയിൽ അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. 

youth stabbed to death in wadakkanchery his friend arrested

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. 
സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.  

 

Latest Videos

കരുവന്നൂര്‍ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ 17 ന്? ഇഡി നീക്കം അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ

 


 

click me!