എംഡിഎംഎ തൂക്കിവിറ്റ കേസിൽ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് മുങ്ങി, ഒളിവിലായിരുന്ന പ്രതി പിടിയിൽ

 എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി മു​ങ്ങിയ പ്രതിയെ പിടികൂടി പൊലീസ്. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21)  ആണ് പിടിയിലായത്. 


തൃശ്ശൂർ: എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി മുങ്ങിയ പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് പിടിയിലായത്. മലപ്പുറം പൊന്നാനിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍. ഒളിവിൽ കഴിഞ്ഞ സ്ഥലം വളഞ്ഞാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കർണാടക, തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ആൽവിൻ രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെ പൊലീസുകാരെ കബളിപ്പിച്ചായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. നെടുപുഴയിലെ വാടക വീട്ടിൽ എംഡി എം എ തൂക്കിവിറ്റ കേസിലെ പ്രതിയാണ് ആൽവിൻ. 

Latest Videos

click me!