ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി.
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. യുവാവ് മാനസിക രോഗിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് പറയുന്നു.