മദ്യവർജ്ജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Published : Apr 11, 2025, 04:10 PM IST
മദ്യവർജ്ജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Synopsis

നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഇസിജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ക്യാമ്പിൽ ഒരുക്കിയിരുന്നു. 

കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ 13-‍ാമത്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട്‌ ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്‍റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ്‌ ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്  നടത്തിയ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓങ്കോളജി, ഗൈനക്കോളജി, ഡെർമറ്റോളജി , ഓർത്തോപീഡിക്, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്‍റല്‍ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർന്മാർ പങ്കെടുത്തു. 

കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഇസിജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച്‌ നടന്ന യോഗത്തിന്‍റെ ഉദ്ഘാടനം ഐഡിഎഫ്‌.  പ്രസിഡന്‍റ് ഡോ. സമീർ ഹുമദ് നിർവഹിച്ചു. മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്‌ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ക്യാമ്പ് കോർഡിനേറ്റർ എബി ശാമുവേൽ  സ്വാഗതവും, സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.

ഐഡിഎഫ്‌. കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. റായവരം രഘുനന്ദൻ , ഐഡാക്ക്‌ കമ്മ്യൂണിറ്റി വെൽഫെയർ കമ്മറ്റി ചെയർ ഡോ. പ്രശാന്തി ശ്രീജിത്ത്, സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റീ ദീപക് അലക്സ്  പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയി, പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ  എന്നിവർ ആശംസകൾ അർപ്പിച്ചു. കുവൈത്തിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ 500-ലധികം ആളുകൾ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം