പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവാക്കള്‍, പരിശോധനയില്‍ ലഭിച്ചത് എംഡിഎംഎ

രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട്  പേരെയും പൊലീസ്  പിടിക്കൂടി പരിശോധിച്ചു. പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തി.

Two young man arrested with MDMA from Kumbala

കാസര്‍ഗോഡ്: എംഡിഎംഎ യുമായി രണ്ടുപേർ കുമ്പള പൊലീസിന്‍റെ പിടിയില്‍.  മുഹമ്മദ് സുഹൈൽ (27), മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്. പൊലീസ് പട്രോളിങിനിടെ എടനാട്‌ വെച്ച് സംശയാസ്പദമായി രണ്ടുപേർ സ്കൂട്ടിയുമായി നിൽക്കുന്നത് കണ്ട് പരിശോധനയ്ക്കായി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട്  പേരെയും പൊലീസ്  പിടിക്കൂടി പരിശോധിച്ചു. പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തി. 6.290 ഗ്രം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Latest Videos

Read More:മൊബൈൽക്കട കുത്തിത്തുറന്നു, കടയ്ക്കുള്ളിൽ ചിലവഴിച്ചത് മണിക്കൂറുകൾ; ഫോണുകളുള്‍പ്പെടെ കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!