കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം

20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.


മാന്നാർ: കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണാണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചത്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.

Read More:റെക്കോർഡ്! പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!