സ്കൂട്ടർ ഇടിച്ചുകയറിയ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞ് റോഡിലേക്ക പതിച്ചു.
കോഴിക്കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശികളായ വടക്കേ അരിപ്പാപ്പുറം സിയാന്‍, മര്‍വാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്നമംഗലം ചെറുകുകളത്തൂര്‍ പാറമ്മലിലാണ് കഴിഞ്ഞ ദിവസം രാവിലെയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു സിയാനും മര്‍വാനും ഒരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞ് റോഡിന് കുറുകെ വീണു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read also: കോഴിക്കോട് സ്കൂളിൽ നിന്നും കാണാതായ 13കാരൻ പൂനെയിൽ ചായ വിൽക്കാൻ പോകുമെന്ന് പറഞ്ഞിരുന്നതായി സഹപാഠി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം