ബസ് സ്റ്റാൻഡ് പരിസരത്ത് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

മലപ്പുറം വേങ്ങരയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ട ു വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. മര്‍ദിച്ചശേഷം ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിൽ ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

plus one students beaten by plus two student and visual circulated in instagram in malappuram

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വൺ  വിദ്യാര്‍ത്ഥികളും  തമ്മില്‍ ഏറ്റുമുട്ടിയത്. പ്ലസ് വൺ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്നതും മതിലില്‍ ചേര്‍ത്തു നിര്‍ത്തി മുഖത്ത് കൈകൊണ്ടു കുത്തുന്നതടക്കമുള്ള  മർദനത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കുകയും ചെയ്തു. ക്രൂര മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍  ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.

'എമ്പുരാൻ' കൊണ്ട് ഹിന്ദു സമൂഹത്തെയും മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ

Latest Videos

 

vuukle one pixel image
click me!