72 ബോക്സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത്
സുൽത്താൻ ബത്തേരി: വയനാട്ടിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുവന്ന ഓൺലൈൻ പടക്കങ്ങൾ പിടികൂടി. വയനാട് സുൽത്താൻബത്തേരിയിലേക്ക് കൊണ്ടുവന്ന പടക്കങ്ങളാണ് പിടികൂടിയ്. ഓൺലൈൻ വഴി ബുക്ക് ചെയ്ത പടക്കങ്ങൾ വാഹനത്തിൽ എത്തിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികൾ പിടിയിലായി. കതിർവേൽ, വൈരവൻ എന്നിവരാണ് പിടിയിലായത്. 72 ബോക്സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത്