മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമാണം: ഒരാൾ മുംബൈയിൽ അറസ്റ്റിൽ

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈ പ്പറ്റിയ അജയിനെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറായ നരേഷിനെയും രാജസ്ഥാനിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Man arrested in Mumbai for hacking medical centre's website to create fitness certificate

മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പ്രധാന പ്രതികളിലൊരാളെ മുംബൈയിൽ അറസ്റ്റ് ചയ്തു. മുംബൈ ഗോവണ്ടി ശിവാജി നഗർ സ്വദേശി മുഹമ്മദ് ഫാഹിം മെഹമൂദ് ഷെയ്ഖിനെയാണ് (42) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൽ ലത്തീഫ്, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ രാഹുൽ എന്നിവരാണ് ഗോവണ്ടിയിലെത്തി പ്രതികളെ പിടികൂടിയത്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈ പ്പറ്റിയ അജയിനെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറായ നരേഷിനെയും രാജസ്ഥാനിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർകോട്ടയിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ച മറ്റൊരു ഏജന്റിനെയും പിടികൂടിയിരുന്നു.

Latest Videos

vuukle one pixel image
click me!