മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലിൽ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു


മലപ്പുറം: മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലിൽ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐ; മുനമ്പം തര്‍ക്കം നിയമഭേദഗതിയിലൂടെ പരിഹരിക്കണം
 

Latest Videos

click me!