'ബിയർ-വൈൻ പാർലർ വന്നാൽ നാട് ദുരിതത്തിലാകും'; എതിർപ്പുമായി നാട്ടുകാർ, പിന്മാറിയില്ലെങ്കിൽ ശക്തമായ പോരാട്ടം

കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. തീരുമാനം പിന്‍വലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍

Locals protest against government decision to open beer and wine parlor in Kottappuram, Kasaragod

കാസര്‍കോട്: കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. എന്ത് വില കൊടുത്തും തടയുമെന്നാണ് നാട്ടുകാരുടെ നിലപാട്. ബിയര്‍-വൈൻ പാര്‍ലര്‍ വന്നാൽ നാട് ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിലാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറവും ഉള്‍പ്പെട്ടിരിക്കുന്നത്. അനുമതി നൽകിയതോടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. യാതൊരു കാരണവശാലും കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Latest Videos

നിരവധി വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും മദ്രസകളും അടുത്തുള്ള കോട്ടപ്പുറം തീരദേശത്ത് ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കോട്ടപ്പുറത്ത് ബിയര്‍ പാര്‍ലര്‍ തുടങ്ങരുതെന്ന് കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

'സർക്കാർ അനുകൂല നിർദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനം'; ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരന് താക്കീത്

vuukle one pixel image
click me!