ഗ്ലാമര്‍ വേഷം ഉപേക്ഷിച്ച് തമന്ന: ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം സംഭവിച്ചത് !

Published : Apr 18, 2025, 07:22 AM ISTUpdated : Apr 18, 2025, 07:24 AM IST
ഗ്ലാമര്‍ വേഷം ഉപേക്ഷിച്ച് തമന്ന: ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം സംഭവിച്ചത് !

Synopsis

തമന്നയുടെ ഒഡെല 2 റിലീസ് ചെയ്തു, ഫാന്‍റസി ഹൊറര്‍ ചിത്രമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം. ദിവ്യശക്തിയും ഇരുണ്ട ശക്തികളും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം.

ഹൈദരാബാദ്: തമന്നയുടെ ഒഡെല 2 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയിൽവേ സ്റ്റേഷന്‍റെ തുടർച്ചയാണ് ഒഡെല 2. ആദ്യ ചിത്രം ഒഡെല റെയിൽവേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്‍റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങിയിരിക്കുന്നത്. തമന്ന ഒരു സന്യാസിയുടെ വേഷത്തിലാണ് ചിത്രത്തില്‍. 

മെറൂൺ വസ്ത്രം ധരിച്ച്, രുദ്രാക്ഷം ധരിച്ച് സന്യാസി വേഷത്തിലാണ് എത്തുന്നത്. ഒരു ഡിവൈന്‍ വേഷത്തിലാണ് താരം സിനിമയില്‍. അതിനാല്‍ ഗ്ലാമര്‍ റോളില്‍ അല്ല താരം എന്ന് വ്യക്തമാണ്. ചിത്രം റിലീസിന് മുന്‍പ് വലിയ പ്രമോഷന്‍ നടത്തിയിരുന്നു. കുംഭമേളയില്‍ അടക്കം ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് നടന്നിരുന്നു.

ഇരുണ്ട ശക്തികൾ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ഇത് രക്തച്ചൊരിച്ചിലിലേക്കും പീഡനങ്ങളിലേക്കും നയിക്കുന്നുവെന്നും അതിനെ ഒരു ദിവ്യശക്തി തടയുന്നുവെന്നുമാണ് ചിത്രത്തിന്‍റെ കഥതന്തു. എന്നാല്‍ ചിത്രം തീയറ്ററില്‍ വലിയ അനക്കം സൃഷ്ടിച്ചില്ലെന്നാണ് വിവരം. 

ആദ്യദിനത്തില്‍ ചിത്രത്തിന് ആകെ കിട്ടിയ കളക്ഷന്‍ വെറും 85 ലക്ഷം രൂപയാണ്. 15.65% മാത്രമാണ് തെലുങ്കില്‍ ഇറങ്ങിയ ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി. സുദ്ദല അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിർമ്മിക്കുന്നത് മധു ക്രിയേഷൻസും സമ്പത്ത് നന്ദി ടീം വർക്കുമാണ്. തമന്ന ഭാട്ടിയയെ കൂടാതെ, വസിഷ്ഠ എൻ സിംഹ, ഹെബാ പട്ടേൽ, നാഗ മഹേഷ്, വംശി, യുവ എന്നിവരും അഭിനയിക്കുന്നു.

അതേ സമയം സമിശ്രമായ റിവ്യൂവാണ് ചിത്രത്തിന് ലഭിക്കുന്നത്. തമന്നയുടെ റോള്‍ ശക്തമാണെങ്കിലും ചിത്രം വളരെ വീക്കാണ് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിവ്യൂ പറയുന്നത്. 2 സ്റ്റാറാണ് ഇവരുടെ റിവ്യൂവില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.  

 ഒഡെല റെയിൽവേ സ്റ്റേഷന്‍ അതിന്‍റെ കഥയിലെ മൂല്യവും ഒപ്പം ഡയറക്ട് ഒടിടി റിലീസ് എന്നതിനാലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒഡെല 2വിന് അതിലും ഭംഗിയായ കഥ വേണ്ടിയിരുന്നു. നിർഭാഗ്യവശാൽ സിനിമയിൽ അങ്ങനെയൊന്നും ഇല്ല എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിവ്യൂ പറയുന്നത്.

സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !

ശ്രീദേവിയായി ബിഗ് സ്ക്രീനില്‍ എത്താന്‍ മോഹം: ആഗ്രഹം തുറന്നുപറഞ്ഞ് തമന്ന

PREV
Read more Articles on
click me!

Recommended Stories

നിവിനെ..ഇതല്ലേ കം ബാക്ക്..; ന്യൂ ഇയറും തൂക്കി സര്‍വ്വം മായ, കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്
185 പടങ്ങളിൽ 150ഉം പരാജയം ! റീ റിലീസ് 8, വിജയിച്ചത് 3 എണ്ണം; മുടക്ക് മുതൽ 860 കോടി, മോളിവുഡിന് നഷ്ടം 530 കോടി