കാസർകോട് നിന്നും കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

kasarkode missing youth found dead body at river

കാസർകോട്: കാസർകോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

ഉദ്യോ​ഗാ‍ർത്ഥികളുടെ ശ്രദ്ധയ്ക്ക്; മൂന്ന് പ്രമുഖ സ്ഥാപനങ്ങളിൽ അവസരം, നിരവധി ഒഴിവുകൾ! ജോബ് ഡ്രൈവിൽ പങ്കെടുക്കാം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!