കാക്കനാട് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ അപകടം; വീട്ടമ്മ മരിച്ചു

കാക്കനാട് ചെമ്പുമുക്കിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Kakkanad Accident death 52 year old woman dies

കൊച്ചി: കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും, സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് - എറണാകുളം  റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. ടാങ്കർ ലോറി ഡ്രൈവർ  ഓടി രക്ഷപ്പെട്ടു. 

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ശബരിമല പാതയിൽ അട്ടിവളവിലാണ് സംഭവം. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ  ആശുപത്രികളിലേക്ക് മാറ്റി.

Latest Videos

കണ്ണൂർ ചാവശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. തേങ്ങ കയറ്റിവന്ന ലോറിയും ബംഗളൂരുവിൽ നിന്ന് വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

vuukle one pixel image
click me!