'ഹോംഗാർഡ് കരണത്തടിച്ചു, അസഭ്യവർഷം'; പരാതിയുമായി കെഎസ്‍യു ജില്ലാ സെക്രട്ടറി, പ്രകോപനം കാർ കാലിൽ തട്ടിയതോടെ

Published : Apr 29, 2025, 10:59 PM IST
'ഹോംഗാർഡ് കരണത്തടിച്ചു, അസഭ്യവർഷം'; പരാതിയുമായി കെഎസ്‍യു ജില്ലാ സെക്രട്ടറി, പ്രകോപനം കാർ കാലിൽ തട്ടിയതോടെ

Synopsis

കെഎസ്‍യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സിജോ തോമസാണ് പരാതിക്കാരന്‍

തിരുവനന്തപുരം: ട്രാഫിക് ജോലിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കാർ ഓടിച്ചയാളെ തല്ലിയെന്ന് പരാതി. കെഎസ്‍യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സിജോ തോമസാണ് പരാതിക്കാരന്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. ഹോം ഗാര്‍ഡിന്റെ മോശം പെരുമാറ്റത്തിനു തെളിവായി വീഡിയോ ദൃശ്യങ്ങളുമായി സിജോ പത്തനംതിട്ട പൊലീസിനെ സമീപിച്ചു. 

ഗതാഗത നിയന്ത്രണത്തിനിടെ കാര്‍ കാലില്‍ തട്ടിയതായി ഹോം ഗാര്‍ഡ് വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.

സിജോ തോമസ് പറയുന്നതിങ്ങനെ- "ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സിജോ തോമസ്. വെഞ്ഞാറമ്മൂട് ജങ്ഷനിൽ നല്ല തിരക്കുണ്ടായിരുന്നു. 'എങ്ങോട്ടാടാ മോനേ' എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. ഞാൻ മറുപടി പറഞ്ഞപ്പോൾ 'എടുത്തോണ്ട് പോ മോനേ' എന്ന് പറഞ്ഞ് വീണ്ടും അസഭ്യം പറഞ്ഞു. ഇടത് വശത്തേക്ക് നോക്കി വണ്ടി വരുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനിടെ ഹോംഗാർഡ് ഗ്ലാസ്സിൽ തട്ടി തുറക്കാൻ പറഞ്ഞു. തുറന്നപ്പോഴേക്കും തലയിലും മുഖത്തും അടിച്ചു. കൂടെയുണ്ടായിരുന്ന ബന്ധു അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും വീണ്ടും വീണ്ടും അടിച്ചു. പത്തനംതിട്ടയിൽ നിന്ന് വരികയാണ്. കെഎസ്‍യു ജില്ലാ സെക്രട്ടറിയാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അയാൾ കെഎസ്‍യുവിന്റെ ജില്ലാ സെക്രട്ടറിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ച് രണ്ടടി കൂടുതൽ അടിച്ചു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നിട്ട് എന്‍റെ ഫോണ്‍ തറയിലെറിഞ്ഞു."

കളിചിരികൾക്കിടെ തികച്ചും അപ്രതീക്ഷിത സംഭവം, 5ാം നിലയിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരിസ് തലയിൽ വീണു, 12കാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി