ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിഞ്ചും മുഹമ്മദ് അഷ്റഫിനെതിരെ ഇരുപത്തിയഞ്ചും കേസുകളുണ്ട്.
തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികൾ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും കാപ്പ ചുമത്തി. മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ (30) എന്നിവരാണ് കാപ്പയിൽ കുരുങ്ങി വീണ്ടും അകത്തായത്.
മോഹനപുരം സ്വദേശി നൗഫലിനെ (27) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ റിമാൻഡിലായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇവരെ കാപ്പ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ 2023ലും ഇവർ കാപ്പാ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിഞ്ചും മുഹമ്മദ് അഷ്റഫിനെതിരെ ഇരുപത്തിയഞ്ചും കേസുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം