കാട്ടിനുള്ളിൽ ലോറി, സംശയം തോന്നിയ വനംവകുപ്പ് സ്ഥലത്തെത്തി, ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘം പിടിയിൽ

രാജസ്ഥാനിൽ നിന്നുള്ള ആട് വിൽപ്പനക്കാരായ നാലുപേരെയാണ് വനംവകുപ്പ് പിടികൂടിയത്. വനത്തിൽ ചത്ത ആടുകളെ ഉപേക്ഷിക്കാനായി ലോറി കാട്ടിനുള്ളിൽ നിര്‍ത്തിയിടുകയായിരുന്നു.

forest department has arrests gang dumped dead sheep in the forest in Wayanad

മാനന്തവാടി: വയനാട്ടിൽ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂർ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളിൽ ലോറി കടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.

ഇവർ സഞ്ചരിച്ചിരുന്ന ലോറിക്കുള്ളില്‍ മുപ്പത്തഞ്ചോളം ആടുകളുടെ ജ‍ഡമുണ്ടായിരുന്നു. .രാജസ്ഥാനില്‍ നിന്ന് കോഴിക്കോട് മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആടുകളെ വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് വനംവകുപ്പ് അറിയിച്ചു. രാജസ്ഥാൻ സ്വദേശികളായ സദാൻ, മുസ്താക്ക്, നാഥു, ഇർഫാൻ എന്നിവരെയാണ് കസ്റ്റഡിയില്‍ ‌എടുത്തിരിക്കുന്നത്. 

Latest Videos

'എമ്പുരാൻ' കൊണ്ട് ഹിന്ദു സമൂഹത്തെയും മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ
 

vuukle one pixel image
click me!