നാദാപുരത്ത് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച സംഭവം: പരിക്കേറ്റ രണ്ടുപേർക്കുമെതിരെ കേസ്

ഇന്നലെയാണ് ഓടുന്ന കാറിൽ നിന്നും പടക്കം കത്തിച്ചു പുറത്തേക്കെറിയുമ്പോൾ അപകടം ഉണ്ടായത്.

Firecracker explosion inside a car in Nadapuram Case filed against two injured

കോഴിക്കോട്: നാദാപുരം പേരോട് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തിയതിനാണ് കേസ്. കാറിൽ നിന്നും ഉഗ്രശേഷിയുള്ള കൂടുതൽ പടക്കങ്ങൾ കണ്ടെടുത്തിരുന്നു. 

ഇന്നലെയാണ് ഓടുന്ന കാറിൽ നിന്നും പടക്കം കത്തിച്ചു പുറത്തേക്കെറിയുമ്പോൾ അപകടം ഉണ്ടായത്. പടക്കം കാറിനുള്ളിൽ വെച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ ഗ്ലാസുകളും തകർന്നു.

Latest Videos

റോഡരികിൽ ബൈക്ക് നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!