
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി ടി കെ റെജിത്ത് (30), കായക്കൊടി സ്വദേശി ജയേഷ് (42) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
കുറ്റ്യാടി - നാദാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 18 ഡബ്ല്യു 3251 നമ്പര്‍ സോള്‍മേറ്റ്, കെഎല്‍ 13 എ കെ 6399 നമ്പര്‍ ഹരേ റാം ബസ്സുകളാണ് കസ്റ്റഡിയില്‍ എടുത്തത്. കല്ലാച്ചി മുതല്‍ നാദാപുരം ബസ് സ്റ്റാന്‍റ് വരെ ബസ്സിലെ യാത്രക്കാര്‍ക്കും റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കും വിധമാണ് ഡ്രൈവര്‍മാര്‍ ബസ്സ് ഓടിച്ചതെന്നാണ് പരാതി. ഇതിന് പിന്നാലെ നാദാപുരം സ്റ്റാന്‍റില്‍ വച്ച് ജീവനക്കാര്‍ പരസ്പരം പോര്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് നടപടി സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam