പകൽ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നു; മൂന്നു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

Fire accident during temple festival in thrissur thottipal fireworks caught fire; Three people injured

തൃശൂര്‍:തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്. കണ്ണനാണ് ഗുരുതരമായി പൊള്ളലേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറാട്ടുപുഴ പൂരത്തിന്‍റെ മുഖ്യ പങ്കാളിയായ തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരം നടക്കുന്നതിനിടെയാണ് തീ പടർന്നത്. പൂരത്തിന്‍റെ സമാപന സമയത്ത് പൊട്ടിക്കാനായി കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെയാണ് തീ പടർന്നത്. കണ്ണനാണ് കതിന നിറക്കുന്നതിന് നേതൃത്വം നൽകിയിരുന്നത്. തീ പടർന്നതിന്‍റെ കാരണം വ്യക്തമല്ല. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Latest Videos

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

vuukle one pixel image
click me!