
തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു മോഷണം. ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് പണം കവർന്നതായും കാണിക്കവഞ്ചികൾ മോഷ്ടിച്ചതായും ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. 21,000 രൂപയായിരുന്നു മോഷണം പോയത്. ഇംഎംഐ അടയ്ക്കാൻ പണമില്ലാതായതോടെയാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam