പാങ്ങോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ചികിത്സയിലായിരുന്ന ഡി ജെ ആർട്ടിസ്റ്റ് മരിച്ചു

ഇക്കഴിഞ്ഞ 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു.


തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പേയാട് ചീലിപ്പാറ നിള ഗാർഡൻസ് അത്താഴ മംഗലം വീട്ടിൽ വിവേക് റാണ(38) മരിച്ചു. ഡി.ജെ ആർട്ടിസ്റ്റും കാട്ടാക്കട എ ഇ ഒ ഓഫിസിലെ ക്ലാർക്കുമാണ് വിവേക് റാണ. തിരുമല – പാങ്ങോട് റോഡിൽ ഇക്കഴിഞ്ഞ 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 

പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് വിവേക് റാണയുടെ മരണം. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു. മാതാവ് : പി.എസ്.ലത.സഹോദരൻ : കാർത്തിക് റാണ.ഭാര്യ : സൂര്യ രാജ്.മക്കൾ : താനിയ റാണ,നതാഷ റാണ.

Latest Videos

Read More : 'റഷ്യൻ വിസ, വൻ ശമ്പളം'; 60 ലേറെ പറ്റിച്ച് മലപ്പുറം സ്വദേശി 1 കോടി തട്ടി, ബെൻസ് കാറടക്കം വാങ്ങി കറക്കം, പിടിയിൽ

click me!