ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

എടത്തല മണി മുക്കിലെ ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർത്ഥി തിരുവന്തപുരം സ്വദേശി അതുൽ ഷാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Dead Body of missing law student found from river in Aluva

കൊച്ചി: ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. എടത്തല മണി മുക്കിലെ ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർത്ഥി തിരുവന്തപുരം സ്വദേശി അതുൽ ഷാബുവിന്റെ മൃതദേഹമാണ് ഉളിയന്നൂരിലെ സ്കൂബാ ടീം മുങ്ങിയെടുത്തത്.

മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു. ഇതിനിടെ ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് ആരോ പൊലീസിലേക്ക് വിവരം നൽകി. പൊലീസിന്റെ പരിശോധനയിൽ ഒരു ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ആലുവ പുഴയിൽ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!