നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിവരം ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി,കേസെടുക്കും

Published : Apr 17, 2025, 08:41 AM ISTUpdated : Apr 17, 2025, 09:05 AM IST
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിവരം ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി,കേസെടുക്കും

Synopsis

കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. 

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് എടുക്കാൻ പൊലീസും ശ്രമം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് സൂചന. 

അതേസമയം, ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ വ്യക്തമാക്കി. വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. 

പാലക്കാട് സംഘർഷം; നടപടി കടുപ്പിച്ച് പൊലീസ്, ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്