ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്.
പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് പട്ടാമ്പിയിൽ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാമ് പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി കൂട്ടുപാതക്ക് സമീപത്തെ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെ ഉൾപ്പെടെ മർദ്ദിക്കുകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്.
ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. നമ്പർ കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിലിരുന്ന മാനേജരെ വലിച്ചിഴച്ച് പെട്രോൾ അടിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു. പിന്നീട് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം സംഘം മടങ്ങുകയായിരുന്നു. ചാലിശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം