
തിരുവനന്തപുരം: കെട്ടിടത്തിന്‍റെ മതിലിലെ പൊത്തിൽ കുടുങ്ങിയ പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്. അമ്മ പൊന്മാൻ ചത്തതോടെ പൊത്തിൽ നിന്നും ഇറങ്ങാൻ കഴിയാതിരുന്ന ചിറക് പോലും മുളയ്ക്കാത്ത കുഞ്ഞുങ്ങൾക്കാണ് അഗ്നിശമന സേന രക്ഷകരായത്. ഒന്നര മീറ്ററോളം നീളമുള്ള പൊത്തിൽ നിന്ന് സാഹസികമായാണ് പൊന്മാൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി സേന പുറത്തെടുത്തത്.
കുറവൻകോണം - നന്തൻകോട് റൂട്ടിൽ സാന്തോൺ ലാറ്റക്സ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ കരിങ്കൽ ചുറ്റുമതിലിലെ പൊത്തിലാണ് രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ട ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചയോടെയാണ് തള്ളപ്പൊന്മാനെ പൊത്തിനു സമീപം ചത്ത നിലയിൽ കണ്ടത്. തള്ള ചത്തതിനാൽ പുറത്തേക്ക് ഇറങ്ങാനാകാതെ കരയുകയായിരുന്നു കുഞ്ഞുങ്ങൾ. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഇതോടെ ഫയർഫോഴ്സസ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിലെത്തിയ സംഘം പരിക്കുകൾ കൂടാതെ പക്ഷിക്കുഞ്ഞുങ്ങളെ പുറത്തെടുത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൈമാറി. വിവരം അറിയിച്ചതിനെത്തുടർന്ന് ഇന്ന് അനിമൽ റസ്ക്യൂ സംഘം കുഞ്ഞുങ്ങളെ ഏറ്റെടുക്കും.
Read More : കൊല്ലം നഗരത്തിലെ പലഹാരക്കട, പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ; കട പൂട്ടിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam