പ്രദേശവാസികൾക്കും ഇനി ടോൾ, 7.5 കീ.മീ പരിധയിൽ മാത്രം ഇളവ്; പന്നിയങ്കര ടോള്‍ പ്ലാസയിൽ മാറ്റങ്ങൾ ഇന്ന് മുതൽ

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ നാട്ടുകാരിൽ നിന്ന് ടോൾ പിരിവ് തുടങ്ങും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സൗജന്യ യാത്ര നിർത്തലാക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ആരംഭിച്ചു.

Changes at Panniyankara toll plaza from today Toll now for local residents too

തൃശൂർ: മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കും. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ടോൾ പിരിച്ച് തുടങ്ങുക. 7.5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ഇളവുണ്ട്. 3800 പേർക്ക് സൗജന്യ പാസ് ലഭിക്കും. 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് 350 രൂപയുടെ പ്രതിമാസ പാസ് നൽകും. പ്രദേശവാസികളുടെ സൗജന്യ യാത്ര നിർത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഡിവൈഎഫ്ഐ രാവിലെ തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ഈ  നീക്കം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ടോൾ കമ്പനി അധികൃതർ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികൾക്ക് മാസ പാസ് എന്ന വ്യവസ്ഥയിൽ തുടരാമെന്നും  അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങൾ പണം നൽകി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടിൽ ആയിരുന്നു പ്രദേശവാസികൾ.

Latest Videos

തുടര്‍ന്ന് മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്നുള്ള കണക്കുകൾ കരാര്‍ കമ്പനി പുറത്ത് വിട്ടു. വടക്കുംചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിരുന്നതും കമ്പനി അന്ന് വ്യക്തമാക്കി. 

അപ്രതീക്ഷിത നീക്കത്തിൽ കട്ടൂച്ചൻ ഒന്ന് പകച്ചു, ഞൊടിയിടെ കൊണ്ട് കേരള പൊലിസിന്‍റെ മിന്നൽ ആക്രമണം; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!