മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്
പത്തനംതിട്ട: മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു നീക്കി. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എരുമയുടെ ഉടമ പി കെ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം