മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ പരീക്ഷിക്കേണ്ട തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും.

sun tan removing curd face packs

വേനല്‍ക്കാലത്ത് പലര്‍ക്കുമുള്ള പ്രശ്നമാണ് കരുവാളിപ്പ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. അത്തരത്തില്‍ സണ്‍ ടാന്‍ മാറ്റാന്‍ സഹായിക്കുന്ന തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന് 

Latest Videos

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട് 

ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. 

മൂന്ന് 

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകാം. 

നാല് 

ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

vuukle one pixel image
click me!