പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.
ഇന്ത്യൻ കറികൾ സമൃദ്ധവും സ്വാദേറിയതുമാണ്. പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു. പാചകം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന തെറ്റുകൾ ഇവയാണ്.
ഉള്ളി ശരിയായി വേവിക്കാതിരിക്കുക
തിടുക്കത്തിൽ പാചകം ചെയ്യുമ്പോൾ ഉള്ളി കരിഞ്ഞു പോകാനും ശരിക്കും വേവാതെ പോകാനും സാധ്യതയുണ്ട്. ഇത് കറിയുടെ രുചിയെ നന്നായി ബാധിക്കുകയും ചെയ്യും. അതിനാൽ തന്നെ എപ്പോഴും നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഗോൾഡൻ ബ്രൗൺ നിരത്തിലാകുന്നതുവരെ ഉള്ളി വേവിക്കാം. ഇത് കറിയുടെ സ്വാദ് കൂട്ടുകയും ചെയ്യുന്നു.
ചേരുവകൾ ചേർക്കുമ്പോൾ ശ്രദ്ധിക്കാം
പാചകം ചെയ്യുമ്പോൾ എപ്പോഴാണ് ചേരുവകൾ ചേർക്കേണ്ടതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കറി പകമാവുന്നതിന് മുന്നെയോ പാകം ആയതിന് ശേഷം വൈകിയോ ചേരുവകൾ ഇടാൻ പാടില്ല. ചേരുവകൾ ഇടുന്നതിന് മുമ്പ് വറുക്കുന്നത് കൂടുതൽ രുചി നൽകുന്നു.
ശരിയായ അളവിൽ വെള്ളം ചേർക്കണം
കൃത്യമായ അളവിൽ വെള്ളം ചേർത്തില്ലെങ്കിൽ കറികൾ വെള്ളംപോലെ ആകും അല്ലെങ്കിൽ ഡ്രൈ ആയി പോവുകയും ചെയ്യുന്നു കൂടാതെ രുചിയുണ്ടാവുകയുമില്ല. അതിനാൽ തന്നെ കറിയിൽ വെള്ളം ഒഴിക്കുമ്പോൾ കൂടിപ്പോവുകയോ എന്നാൽ കുറയാനോ പാടില്ല. കൃത്യമായി അളന്നതിന് ശേഷം മാത്രം വെള്ളം ഒഴിക്കാം.
മസാല കൂട്ടുകൾ വറുക്കാം
മസാല, ഉള്ളി, തക്കാളി, സുഗന്ധവ്യഞ്ജനങ്ങൾ കറിയിൽ ഇടുന്നതിന് മുമ്പ് വറുക്കണം. ഇല്ലെങ്കിൽ കഴിക്കുമ്പോൾ ഇവ പച്ചയായി തോന്നാം.
ഉടനെ വിളമ്പരുത്
പാചകം ചെയ്ത് കഴിഞ്ഞയുടനെ വിളമ്പാൻ പാടില്ല. അടുപ്പിൽ നിന്നും എടുത്തതിന് ശേഷം കുറച്ച് നേരം മാറ്റി വയ്ക്കാം. ഇത് ചേരുവകൾ കറിയിൽ കൂടുതൽ പിടിക്കാൻ വേണ്ടിയാണ്. ഇങ്ങനെ ചെയ്യുമ്പോൾ കറിയുടെ രുചി കൂടുകയും ചെയ്യുന്നു.
മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾക്ക് ചുറ്റും ഈച്ച ശല്യമുണ്ടോ? ഇത്രയും ചെയ്താൽ മതി