ബാൽക്കണി വർണാഭമാക്കാൻ ഹൈഡ്രാഞ്ചിയ വളർത്താം

നിങ്ങൾ എപ്പോഴെങ്കിലും ബാൽക്കണിയെ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ടോ? മറ്റെന്തുകൊണ്ട് അലങ്കരിക്കുന്നതിനേക്കാളും പ്രകൃതിദത്ത രീതിയിൽ ഫ്രഷ് ലുക്ക് നൽകാൻ പൂക്കൾ വളർത്തുന്നതാണ് നല്ലത്

You can grow hydrangea flower to brighten up your balcony

വീടിന്റെ ബാൽകണികൾ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്.  എന്നാൽ ഭംഗിയായി ക്രമീകരിച്ചാൽ ഏറ്റവും കൂടുതൽ മനോഹരമാകുന്നതും ബാൽകണിയാണ്. നിങ്ങൾ എപ്പോഴെങ്കിലും ബാൽക്കണിയെ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ടോ? മറ്റെന്തുകൊണ്ട് അലങ്കരിക്കുന്നതിനേക്കാളും പ്രകൃതിദത്ത രീതിയിൽ ഫ്രഷ് ലുക്ക് നൽകാൻ പൂക്കൾ വളർത്തുന്നതാണ് നല്ലത്. ചെടികൾ വളർത്തിയാൽ ശുദ്ധ വായുവും ശാന്തമായ അന്തരീക്ഷവും ബാൽക്കണിക്ക് സമ്മാനിക്കാനാവും. അത്തരത്തിൽ ബാൽക്കണിയിൽ വളർത്താൻ പറ്റിയ പൂവാണ് ഹൈഡ്രാഞ്ചിയ. അറിയാം ഈ ചെടിയെപ്പറ്റി.

1. പലതരം നിറത്തിലാണ് ഹൈഡ്രാഞ്ചിയ പൂക്കളുള്ളത്. പിങ്ക്, നീല, പർപ്പിൾ തുടങ്ങിയ കണ്ണിന് ആനന്ദകരമാകുന്ന നിറങ്ങളാണ് ഈ ചെടിക്ക് ഉള്ളത്. 

Latest Videos

2. ഹൈഡ്രാഞ്ചിയ വളർത്താൻ വളരെ എളുപ്പമാണ്. വളരെ കുറച്ച് പരിപാലനം മാത്രമേ ഇതിന് ആവശ്യമുള്ളു. ഒരിക്കൽ പൂക്കൾ വന്നാൽ പിന്നെ സ്ഥിരമായി വന്നുകൊണ്ടേയിരിക്കും.

3. ദീർഘകാലം പൂക്കുന്ന ഹൈഡ്രാഞ്ചിയ സാധാരണമായി വസന്തത്തിന്റെ അവസാനം മുതൽ ശരത്കാലം വരെ തുടർച്ചയായി പൂക്കുന്നു. കൂടാതെ കണ്ണുകൾക്ക് സന്തോഷം കിട്ടുന്ന ദൃശ്യ ഭംഗിയും നൽകും.

4. മണ്ണിലെ പിഎച്ചിന്റെ അളവിന് അടിസ്ഥാനപ്പെടുത്തി പൂക്കളുടെ നിറത്തിൽ വ്യത്യാസം വരുന്നു. 

5. വലിയ തോതിൽ പൂക്കുമെങ്കിലും വളരെ ഒതുങ്ങിയ ചെടിയാണിത്. അതിനാൽ തന്നെ ചെറിയ ഇടങ്ങളിൽ നന്നായി വളർത്താനും സാധിക്കുന്നു. 

6. തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്ന ഒന്നാണ് ഹൈഡ്രാഞ്ചിയ. അതിനാൽ തന്നെ നിങ്ങളുടെ ബാൽക്കണിക്ക് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ഹൈഡ്രാഞ്ചിയ സമ്മാനിക്കുന്നു. 

7. വായു ശുദ്ധീകരിക്കാൻ ശേഷിയുള്ള ചെടിയാണ് ഹൈഡ്രാഞ്ചിയ. ഇത് കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടുന്നതുകൊണ്ട് എപ്പോഴും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു.

പൂക്കളില്ലാതെയും പൂന്തോട്ടം വളർത്താം; ഫിറ്റോണിയ മാത്രം മതി

vuukle one pixel image
click me!