കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, ഒരു ട്രെയിൻ റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കി!

Published : Apr 25, 2025, 03:48 PM ISTUpdated : Apr 25, 2025, 03:52 PM IST
കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, ഒരു ട്രെയിൻ റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കി!

Synopsis

തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്. 

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി. 

വഴിതിരിച്ചുവിട്ട ട്രെയിനുകൾ 

1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2) ഏപ്രിൽ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. 

3) ഏപ്രിൽ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

4) ഏപ്രിൽ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ - മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ 

1) 2025 ഏപ്രിൽ 26 ന് മധുര ജംക്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ - ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. 

2). ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. 

നാഷണൽ ഹെറാൾഡ് കേസ്: ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്