മഞ്ഞൾച്ചെടി വീട്ടിൽ വളർത്താം എളുപ്പത്തിൽ; ഇത്രയേ ചെയ്യാനുള്ളൂ  

തണുപ്പുള്ള പ്രദേശങ്ങളിൽ വേനൽക്കാലം ആയാൽ മാത്രമേ  മഞ്ഞൾ ചെടി മുളച്ച് വരാറുള്ളൂ. ധാരാളം മഴയും ഈർപ്പവും ലഭിക്കുന്ന സമയങ്ങളിലാണ് ഇത് കൂടുതലും വളരുന്നത്. മഞ്ഞ് സമയങ്ങളിൽ അതിശൈത്യമായതിനാൽ ഇലകൾ നശിച്ചു പോകാൻ കാരണമാകും

You can easily grow turmeric at home all you need to do is this

മഞ്ഞൾ പൊടിയില്ലാത്ത കറികൾ വളരെ കുറവായിരിക്കും. എന്തിനും ഏതിനും കറിയിൽ മഞ്ഞൾ ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല. രുചിക്കും നിറത്തിനും മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് മഞ്ഞൾ. അതിനാൽ തന്നെ എപ്പോഴും അടുക്കളയിൽ മഞ്ഞൾ ഉണ്ടാകേണ്ടതും ആവശ്യമായ കാര്യമാണ്. വീട്ടിൽ തന്നെ മഞ്ഞൾച്ചെടി നട്ടുവളർത്താം എളുപ്പത്തിൽ. ഇത്രയും മാത്രം ചെയ്താൽ മതി.

മഞ്ഞൾ ചെടിയുടെ പരിപാലനം 

Latest Videos

വീടിന് അകത്തും പുറത്തും മഞ്ഞൾ വളർത്താറുണ്ട്. എന്നാൽ മഞ്ഞൾ അധികവും വളരുന്നത് വേനൽ കാലത്താണ്. ചൂടുള്ള താപനിലയും ഈർപ്പവും ഉള്ളതിനാൽ സസ്യം വൈകിയാണ് മുളയ്ക്കുന്നത്. അതേസമയം തണുപ്പ് കാലങ്ങളിൽ ഡ്രൈ ആയിരിക്കാനാണ് ഈ സസ്യത്തിന് ഇഷ്ടം. പലതരം ഇനങ്ങളിലാണ് മഞ്ഞൾ ചെടിയുള്ളത്. ചിലതിന് രാവിലത്തെ സൂര്യ പ്രകാശം ആവശ്യമാണ്. മറ്റ് ചിലതിന് ഇളം വെട്ടമാണ് ആവശ്യം. 

വെളിച്ചം 

ഈർപ്പമുള്ള സാഹചര്യങ്ങളിൽ മഞ്ഞൾച്ചെടി പൂർണമായും സൂര്യപ്രകാശത്തെ ഉൾകൊള്ളാറുണ്ട്. തെക്കൻ പ്രദേശങ്ങളിലെ രാവിലെയും ഉച്ചകഴിഞ്ഞുള്ള നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇവ നന്നായി വളരുന്നു. ഒട്ടുമിക്ക മഞ്ഞൾച്ചെടികൾക്കും ചെറിയ രീതിയിലുള്ള വെളിച്ചമാണ് ആവശ്യം. 

മണ്ണ് മിശ്രിതം 

മഞ്ഞൾ ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യമാണ് മണ്ണ് മിശ്രിതം. നല്ല നീർവാർച്ചയും ചെറിയ തോതിൽ ഈർപ്പവുമുള്ള മണ്ണിലാണ് ഇത് വളരുന്നത്. നടുന്നതിന് മുമ്പ് തന്നെ മണ്ണിൽ വളങ്ങൾ ചേർത്താൽ ചെടി നന്നായി വളരാൻ സഹായിക്കുന്നു.

വെള്ളം 

എപ്പോഴും മണ്ണിൽ ചെറിയ അളവിലുള്ള ഈർപ്പം ഉണ്ടായിരിക്കണം. അതിനാൽ തന്നെ മണ്ണ് ഡ്രൈ ആകുന്ന സാഹചര്യം ഒഴിവാക്കാം. വസന്തം, വേനൽ കാലങ്ങളിൽ ദിവസവും ഒരു തവണ വെള്ളമൊഴിച്ച് കൊടുത്താൽ മതി. മണ്ണിന്റെ ഭാഗം എപ്പോൾ ഉണങ്ങിയാലും വെള്ളമൊഴിച്ച് കൊടുക്കാവുന്നതാണ്. 

താപനിലയും ഈർപ്പവും 

തണുപ്പുള്ള പ്രദേശങ്ങളിൽ വേനൽക്കാലം ആയാൽ മാത്രമേ  മഞ്ഞൾ ചെടി മുളച്ച് വരാറുള്ളൂ. ധാരാളം മഴയും ഈർപ്പവും ലഭിക്കുന്ന സമയങ്ങളിലാണ് ഇത് കൂടുതലും വളരുന്നത്. മഞ്ഞ് സമയങ്ങളിൽ അതിശൈത്യമായതിനാൽ ഇലകൾ നശിച്ചു പോകാൻ കാരണമാകും. താപനില 50 ഡിഗ്രി ഫാരൻ ഹീറ്റിന് താഴെയാകുമ്പോൾ ചെടികൾക്ക് കേടുപാടുകൾ സംഭവിക്കാം. അതിനാൽ തന്നെ വേനലകാലത്ത് ഇത് വളർത്തുന്നതാണ് കൂടുതൽ ഉചിതം. 

വളം 

മുളകൾ വിരിഞ്ഞതിന് ശേഷം മാത്രം ചെടിയിൽ വളപ്രയോഗം നടത്താം. ലയിക്കുന്ന വളമാണ് ഈ ചെടിയിൽ ഉപയോഗിക്കേണ്ടത്. മഞ്ഞൾ ചെടിക്ക് ധാരാളം പോഷകങ്ങൾ ആവശ്യമാണ്. അതുകൊണ്ട്ത തന്നെ വസന്തകാലത്തും വേനൽക്കാലത്തും മാസത്തിൽ ഒരു തവണ വളം ഉപയോഗിക്കുകയാണെങ്കിൽ ചെടി നന്നായി വളരുന്നു. അതേസമയം ശരത്കാലത്തോ ഇലകൾ വാടാൻ തുടങ്ങുമ്പോഴോ വളപ്രയോഗം നടത്തരുത്. കാരണം ആ സമയങ്ങളിൽ ചെടി നിദ്രയിലായിരിക്കും.   

ഈ നായകൾ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ സൂക്ഷിക്കണം

vuukle one pixel image
click me!