വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയാൻ ഇത്ര എളുപ്പമായിരുന്നു; പൊടികൈകൾ ഇതാ 

സവാളയും ഇഞ്ചിയും വെളുതുള്ളിയൊന്നുമില്ലാതെ പാചകം ചെയ്യാൻ കഴിയില്ല. കാരണം ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിൽ പ്രധാനികളാണ് ഇവർ. എന്നാൽ ഇവ ഉപയോഗിക്കുന്നതും അത്ര എളുപ്പമല്ല. തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുമ്പോഴേക്കും കുറച്ച് സമയം അതിനായി തന്നെ പോകും


സവാളയും ഇഞ്ചിയും വെളുതുള്ളിയൊന്നുമില്ലാതെ പാചകം ചെയ്യാൻ കഴിയില്ല. കാരണം ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിൽ പ്രധാനികളാണ് ഇവർ. എന്നാൽ ഇവ ഉപയോഗിക്കുന്നതും അത്ര എളുപ്പമല്ല. തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുമ്പോഴേക്കും കുറച്ച് സമയം അതിനായി തന്നെ പോകും. സവാള മുറിക്കുമ്പോൾ പലരും കരയാറുണ്ട്. അതുപോലെ തന്നെ വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലികളയാനും ബുദ്ധിമുട്ടാണ്. എന്നാൽ ഇനി തൊലികളയാൻ കഷ്ടപ്പെടേണ്ടി വരില്ല. ഈ രീതിയിൽ നിങ്ങളൊന്ന് ചെയ്തു നോക്കു. 

സവാള 

Latest Videos

ആദ്യം സവാളയുടെ രണ്ട് അറ്റങ്ങളും മുറിച്ച് മാറ്റണം. കൈ ഉപയോഗിച്ച് തന്നെ തൊലി കളയാവുന്നതാണ്. ശേഷം തൊലി കളഞ്ഞ സവാള മുറിക്കുന്നതിന് മുമ്പ് ഫ്രീസറിൽ കുറച്ച് നേരം സൂക്ഷിക്കാം. അതിനുശേഷം കുറച്ച് വെള്ളമെടുത്ത് അതിലേക്ക് സവാള മുക്കിവെക്കണം. 15 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിനുശേഷം മുറിക്കാവുന്നതാണ്. ഇത് സവാളയിൽ ഉണ്ടായിരിക്കുന്ന രൂക്ഷ ഗന്ധത്തെ അകറ്റുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് കരയേണ്ടി വരില്ല.

ഇഞ്ചി 

സ്‌പൂൺ ഉപയോഗിച്ച് ഇഞ്ചിയുടെ കഠിനമായ തൊലിയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. തൊലി കളയാൻ കത്തി ഉപയോഗിക്കുന്നതിന് പകരം മൂർച്ചയുള്ള സ്പൂൺ ഉപയോഗിക്കാവുന്നതാണ്. ഇത് അധിക സമയമെടുക്കാതെ ഇഞ്ചിയുടെ തൊലി കളയാൻ സഹായിക്കുന്നു.

വെളുത്തുള്ളി 

ഒട്ടിപിടിക്കുന്നതുകൊണ്ട് തന്നെ വെളുത്തുള്ളിയുടെ തൊലി കളയാൻ കുറച്ച് പാടാണ്. അതുകൊണ്ട് തന്നെ തൊലി കയ്യിൽ പറ്റിപ്പിടിക്കാതിരിക്കാൻ കുറച്ച് ഒലിവ് ഓയിൽ കയ്യിൽ അല്ലെങ്കിൽ കത്തിയിൽ പുരട്ടാം. ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ വെളുതുള്ളിയുടെ തൊലി നീക്കാൻ സാധിക്കും.

വേനൽക്കാലത്ത് വീട്ടിൽ വളർത്താൻ കഴിയുന്ന 8 ചെടികൾ ഇതാണ്

click me!