വീട്ടിൽ സമാധാനം തരും പീസ് ലില്ലി

സ്പാതിഫൈലം എന്നാണ് പീസ് ലില്ലിയുടെ ശാസ്ത്രീയ നാമം. കൂടുതൽ പരിപാലനത്തിന്റെ ആവശ്യമില്ലാത്ത എളുപ്പത്തിൽ എവിടെയും വളർത്താൻ കഴിയുന്ന ഒന്നാണ് ഇത്

Peace lilly will bring peace to the home

സ്പാതിഫൈലം എന്നാണ് പീസ് ലില്ലിയുടെ ശാസ്ത്രീയ നാമം. കൂടുതൽ പരിപാലനത്തിന്റെ ആവശ്യമില്ലാത്ത എളുപ്പത്തിൽ എവിടെയും വളർത്താൻ കഴിയുന്ന ഒന്നാണ് ഇത്. ചെടികൾ വളർത്തി ശീലമില്ലാത്തവർക്ക് പോലും പീസ് ലില്ലി നന്നായി വളർത്താൻ സാധിക്കും. അമിതമായ വെള്ളത്തിന്റെ ആവശ്യം ഈ ചെടിക്ക് വരുന്നില്ല. അതായത് എന്നും വെള്ളമൊഴിച്ച് പരിപാലിക്കേണ്ടന്ന് സാരം. വീടിന് പുറത്തും നട്ടുവളർത്താമെങ്കിലും ഇൻഡോർ പ്ലാന്റായി വളർത്തുന്നതാണ് കൂടുതൽ നല്ലത്. 

പേരുപോലെ തന്നെ സമാധനത്തിന്റെ ചിഹ്നമായാണ് പീസ് ലില്ലിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവ പോസിറ്റീവ് എനർജി നൽകുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ പലരും ഓഫിസിലും കിടപ്പുമുറിയിലുമൊക്കെ വളർത്തുന്നത്. വെള്ള നിറത്തിലുള്ള പീസ് ലില്ലിയുടെ പൂവുകൾ കൂടുതൽ പ്രകാശം പരത്തുന്നു. കൂടാതെ ഇവയ്ക്ക് വായുവിനെ ശുദ്ധീകരിക്കാനും ശേഷിയുണ്ട്. കിടപ്പുമുറിയിൽ മാത്രമല്ല ബാത്റൂമിലും അടുക്കളയിലുമൊക്കെ ഇവ വളർത്താൻ സാധിക്കും. ഈർപ്പത്തെ വലിച്ചെടുക്കാൻ ശേഷിയുള്ളതുകൊണ്ട് തന്നെ ബാത്‌റൂമിൽ പൂപ്പൽ ഉണ്ടാകുന്നത് തടയുന്നു. 

Latest Videos

പീസ് ലില്ലി വളർത്തേണ്ടത് ഇങ്ങനെ 

1. പീസ് ലില്ലി ഇല അല്ലെങ്കിൽ തണ്ട് വെച്ച് കിളിപ്പിച്ചെടുക്കാം അല്ലെങ്കിൽ വേര് മാറ്റിയും നടാവുന്നതാണ്. മണ്ണിൽ മാത്രമല്ല വെള്ളത്തിലും ഇവ വളരാറുണ്ട്. 

2. ഇൻഡോർ പ്ലാന്റ് ആയതിനാൽ ഗാർഡൻ സോയിൽ അല്ലെങ്കിൽ ചകിരിച്ചോറ് വളമായി ഉപയോഗിക്കാവുന്നതാണ്.

3. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത വിധത്തിൽ വേണം പീസ് ലില്ലി വളർത്തേണ്ടത്. ഒരുപാട് ചൂടേറ്റാൽ ഇലകളും പൂക്കളും കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. 

4. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇലകൾ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

കറ്റാർവാഴ തഴച്ചുവളരണോ? ഇത്രയും ചെയ്താൽ മതി

click me!