പഴയ ചെമ്പ് പാത്രം തിളങ്ങാൻ ചില പൊടികൈകൾ ഇതാ 

തിളങ്ങുന്ന ചെമ്പ് പാത്രങ്ങൾ എപ്പോഴും നമുക്ക് കൗതുകമാണ്. അതുകൊണ്ട് തന്നെ കാണുമ്പോഴൊക്കെ പാത്രങ്ങൾ വാങ്ങികൂട്ടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ കാണാൻ ഭംഗിയുള്ളത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ചെമ്പ് പാത്രങ്ങൾക്കുണ്ട്

Here are some kitchen tips to make old copper pots shine

തിളങ്ങുന്ന ചെമ്പ് പാത്രങ്ങൾ എപ്പോഴും നമുക്ക് കൗതുകമാണ്. അതുകൊണ്ട് തന്നെ കാണുമ്പോഴൊക്കെ പാത്രങ്ങൾ വാങ്ങികൂട്ടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ കാണാൻ ഭംഗിയുള്ളത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ചെമ്പ് പാത്രങ്ങൾക്കുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചെമ്പ് പാത്രത്തിൽ ഒഴിച്ചുവെച്ച വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇവ എപ്പോഴും വൃത്തിയാക്കി തിളക്കം മങ്ങാതെ സൂക്ഷിക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. ദിവസങ്ങൾ കഴിയുംതോറും പാത്രത്തിന്റെ തിളക്കം നഷ്ടപ്പെടുകയും എളുപ്പത്തിൽ കറ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. എന്നാൽ ഇനി ടെൻഷൻ വേണ്ട. തിളക്കം മങ്ങിയ പാത്രം വെട്ടിത്തിളങ്ങുന്ന രൂപത്തിലാക്കാൻ ഇത്രയും ചെയ്താൽ മതി.

നാരങ്ങയും ഉപ്പും 

Latest Videos

ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങയും ഉപ്പും. പകുതി മുറിച്ച നാരങ്ങയിൽ ഉപ്പ് വിതറിയതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. മങ്ങിയ പാത്രം തിളക്കമുള്ളതാകും. 

വിനാഗിരി 

വീട്ടിൽ നാരങ്ങ ഇല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ചും നിങ്ങൾക്ക് ചെമ്പ് പാത്രം വൃത്തിയാക്കാവുന്നതാണ്. വിനാഗിരിയും ഉപ്പും ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിക്കണം. ഇങ്ങനെ ചെയ്താൽ പാത്രത്തിലെ കറ എളുപ്പത്തിൽ അപ്രതീക്ഷമാകും.

കെച്ചപ്പ് 

കെച്ചപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുന്നത് ചിന്തിക്കാത്ത കാര്യമാണെങ്കിലും ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടെന്ന്  മനസ്സിലാക്കേണ്ടതുണ്ട്. കെച്ചപ്പിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ആസിഡ് ചെമ്പ് പാത്രത്തിലെ കറയെ എളുപ്പത്തിൽ നീക്കാൻ സഹായിക്കുന്നതാണ്. കെച്ചപ്പ് പാത്രത്തിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വച്ചിരിക്കണം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്.  

ബേക്കിംഗ് സോഡ 

ചെമ്പ് പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. നാരങ്ങയ്ക്കൊപ്പമോ അല്ലാതെയോ ബേക്കിംഗ് സോഡ ഉപയോഗിച്ച് പാത്രം വൃത്തിയാക്കാൻ സാധിക്കും. 

ഗോതമ്പും വിനാഗിരിയും 

വിനാഗിരി ഉപ്പിന്റെ കൂടെ മാത്രമല്ല ഗോതമ്പിന്റെ കൂടെയും ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. ഒരു കപ്പ് വിനാഗിരിയിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർക്കണം. ശേഷം അതിലേക്ക് ഗോതമ്പ് കലർത്തി കുഴമ്പ് രൂപത്തിലാക്കണം. 15  മിനിട്ടോളം പാത്രത്തിൽ അങ്ങനെ സൂക്ഷിച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.   

ഉരച്ച് കഴുകേണ്ട; കരിഞ്ഞ പാത്രങ്ങൾ സിംപിളായി വൃത്തിയാക്കാം, ഇത്രയേ ചെയ്യാനുള്ളൂ

click me!