പറ്റുന്നതെന്തും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. അടുക്കളയിൽ എന്ത് ബാക്കി വന്നാലും അത് ഉപയോഗിക്കാനാണെങ്കിലും കളയാനാണെങ്കിലും ഫ്രിഡ്ജിലേക്കാണ് എടുത്തുവെക്കുന്നത്
പറ്റുന്നതെന്തും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. അടുക്കളയിൽ എന്ത് ബാക്കി വന്നാലും അത് ഉപയോഗിക്കാനാണെങ്കിലും കളയാനാണെങ്കിലും ഫ്രിഡ്ജിലേക്കാണ് എടുത്തുവെക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് കുറക്കണമെങ്കിൽ നിങ്ങളുടെ ഫ്രിഡ്ജ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഫ്രിഡ്ജിൽ സ്ഥലം പരമാവധി ഉപയോഗിക്കുന്നത് ഭക്ഷണങ്ങൾ കേടുവരുന്നത് മാത്രമല്ല പണവും സംരക്ഷിക്കാൻ സാധിക്കും. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണം കേടാവുന്നത് തടയാം. അവ എന്തൊക്കെയെന്ന് അറിയാം.
1. എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ മുൻവശത്ത് സൂക്ഷിക്കാവുന്നതാണ്. ഇനി ഭക്ഷണാവശിഷ്ടങ്ങൾ ആണെങ്കിൽ അവ പ്രത്യേകം ഒരു പാത്രത്തിലാക്കി അടച്ചുവയ്ക്കാം. ഇത് മറ്റ് ഭക്ഷണങ്ങൾ കേടാവുന്നത് തടയുന്നു.
2. പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ പഴയത് എടുത്തുകളയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം. ആദ്യം ഉപയോഗിക്കേണ്ട സാധനങ്ങൾ തിയതി സഹിതം എഴുതി പാത്രത്തിൽ സ്റ്റിക് ചെയ്താൽ നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
3. വ്യത്യസ്ത അളവിലും ഷെയ്പ്പിലുമാണ് സാധനങ്ങൾ ഉള്ളത്. അതുകൊണ്ട് തന്നെ അവ വയ്‌ക്കേണ്ടതനുസരിച്ച് ഫ്രിഡ്ജിലെ ഷെൽഫുകൾ ക്രമീകരിക്കാം. ഇത് സാധനങ്ങൾ കൂടിയിരിക്കുന്ന സാഹചര്യം ഒഴിവാക്കുകയും എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു.
4. ഫ്രിഡ്ജിൽ ഓരോ സാധനങ്ങൾ സൂക്ഷിക്കുവാനും പ്രത്യേകം സ്ഥലങ്ങളുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥലങ്ങളിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ തുടങ്ങിയവ സൂക്ഷിക്കാവുന്നതാണ്. ഇത് ഭക്ഷണ സാധനങ്ങളെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു.
5. കൃത്യമായ രീതിയിൽ വായുസഞ്ചാരമുണ്ടെങ്കിൽ മാത്രമേ ശരിയായ രീതിയിൽ താപനില നിലനിൽക്കുകയുള്ളൂ. സാധനങ്ങൾ തിങ്ങിനിറഞ്ഞാൽ വായുസഞ്ചാരം ഉണ്ടാവാതിരിക്കുകയും ഭക്ഷണങ്ങൾ എളുപ്പത്തിൽ കേടാവുകയും ചെയ്യുന്നു. ഓരോ സാധനങ്ങൾക്കിടയിലും സ്പേസ് ഉണ്ടെങ്കിൽ മാത്രമേ തണുപ്പ് ശരിയായ രീതിയിൽ ലഭിക്കുകയുള്ളു.
ബാത്റൂം നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ