വീട് എപ്പോഴും നമുക്ക് പോസിറ്റീവ് എനർജിയായിരിക്കണം നൽകേണ്ടത്. എന്നാൽ പലവീടുകളിലും കണ്ടു വരുന്ന അവസ്ഥ വ്യത്യസ്തമാണ്. ജോലിത്തിരക്ക് കഴിഞ്ഞെത്തുമ്പോഴേക്കും വീട് ഒരു അടുക്കും ചിട്ടയുമില്ലാതെയായിരിക്കും കിടക്കുന്നത്
ഒരു ദിവസത്തെ തിരക്ക് മുഴുവൻ കഴിഞ്ഞ് വിശ്രമിക്കാൻ പോകുന്ന ഇടമാണ് വീട്. അതിനാൽ തന്നെ വീട് എപ്പോഴും നമുക്ക് പോസിറ്റീവ് എനർജിയായിരിക്കണം നൽകേണ്ടത്. എന്നാൽ പലവീടുകളിലും കണ്ടു വരുന്ന അവസ്ഥ വ്യത്യസ്തമാണ്. ജോലിത്തിരക്ക് കഴിഞ്ഞെത്തുമ്പോഴേക്കും വീട് ഒരു അടുക്കും ചിട്ടയുമില്ലാതെയായിരിക്കും കിടക്കുന്നത്. വീടിന് ആദ്യം വേണ്ടത് വൃത്തിയാണ് എങ്കിൽ മാത്രമേ വീടിനുള്ളിൽ ശുദ്ധവായുവും നല്ല അന്തരീക്ഷവും സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
നിലം വൃത്തിയാക്കാം
വീടിനുള്ളിൽ കൂടുതലും അഴുക്കും കറയും ഉണ്ടാകുന്നത് നിലത്താണ്. പലപ്പോഴും നിലമടിച്ചുവാരി തുടച്ചിട്ടാലും കറകൾ എളുപ്പത്തിൽ പോകണമെന്നില്ല. സോപ്പ് പൊടി ഉപയോഗിക്കുന്നതിന് പകരം വിനാഗിരി ഉപയോഗിച്ചാൽ ഏതുകറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
മാർബിൾ ഫ്ലോറുകൾ
ഇനി മാർബിൾ ഫ്ലോറുകൾ ആണെങ്കിൽ അതിനു മുകളിൽ വിനാഗിരി പോലുള്ള ആസിഡ് ക്ലീനറുകൾ ഉപയോഗിക്കരുത്. കാരണം മാർബിളിൽ ആസിഡ് വീണാൽ രാസപ്രവർത്തനം ഉണ്ടാവുകയും അതുമൂലം മാർബിളിന്റെ മിനുസം നഷ്ടപ്പെടാനും കാരണമാകും.
ഗ്ലാസ് ഫ്ലോറുകൾ
ഗ്ലാസ് ഫ്ലോറുകളാണ് വീടിന് കൊടുത്തിരിക്കുന്നതെങ്കിൽ അത് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം. അധികമായി ഗ്ലാസ് ഫ്ലോറിൽ വെള്ളമിറങ്ങുന്നത് ഒഴിവാക്കാം. ഇത്തരം ഫ്ലോറുകൾ വൃത്തിയാക്കാൻ വിനാഗിരി ബെസ്റ്റാണ്.
ഓക്സൈഡ് ഫ്ലോറുകൾ
പൊടിപടലങ്ങളും അഴുക്കും പിടിച്ചാൽ ഓക്സൈഡ് ഫ്ലോറുകളിൽ എളുപ്പത്തിൽ അറിയും. അതിനാൽ തന്നെ എന്നും വൃത്തിയാക്കിയിടുന്നതാണ് നല്ലത്. അതേസമയം ഇത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സോപ്പ് വെള്ളം ഉപയോഗിച്ച് നന്നായി ഫ്ലോർ കഴുകിയാൽ മതി.
തടികൊണ്ടുള്ള ഫ്ലോറുകൾ
തടികൊണ്ടുള്ള ഫ്ലോറുകളിൽ വെള്ളം വീഴാൻ പാടില്ല. ഇനി വെള്ളം വീണാലും ഉടനെ തുടച്ചുമാറ്റാൻ ശ്രദ്ധിക്കണം. സ്ഥിരമായി വെള്ളം വീണാൽ തടിക്ക് കേടുപാടുകൾ സംഭവിക്കാം. എന്നും വൃത്തിയാക്കുകയും ആഴ്ചയിൽ ഒരിക്കൽ നനവുള്ള തുണി ഉപയോഗിച്ച് ഫ്ലോർ തുടച്ചെടുക്കുകയും ചെയ്യണം. കൂടാതെ ഇവ പോളിഷ് ചെയ്യുകയാണെങ്കിൽ കാലങ്ങളോളം ഒരു കുഴപ്പവും സംഭവിക്കാതെ നിലനിൽക്കുകയും ചെയ്യുന്നു.
ചെറിയ ഡൈനിങ്ങ് റൂമാണോ പ്രശ്നം? കുറഞ്ഞ ചിലവിൽ പരിഹരിക്കാം; ഇതാ ചില ടിപ്പുകൾ